നീപാടും പാട്ടിന്റെ (ഗസൽ)
നീപാടും പാട്ടിന്റെ (ഗസൽ)
നീ പാടും പാട്ടിന്റെ പല്ലവി പാടുവാൻ
ഞാനെത്ര ശ്രമിച്ചിട്ടുമാവുന്നില്ലല്ലോ
പുലരുന്ന നേരത്തു വന്നിരുന്നെൻ മുറ്റത്തെ
തേൻകുറിശ്ശിചില്ലയിലിരുന്നുപാടും കുയിലേ
ആരു നിനക്കിതു പാടിതന്നു പാട്ടിന്റെ
മധുരിമയാൽ മനസ്സലിഞ്ഞു പോകുന്നു
മായികമാന്നോർമ്മകളെന്നിലുണർത്തുന്നു
ഓണനിലാവും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും
ഒട്ടേറെ കൗതുകമുണ്ടാപൊയ്പ്പോയ നാളുകൾ
ഒട്ടുമേ തിരികെ വരില്ലയെന്നറിഞ്ഞും
നീ പാടുന്നിങ്ങനെയെല്ലാം മറന്നു
കൂടെ പാടുവാൻ ശ്രമിക്കുന്നിതാ ഞാനും
നീ പാടും പാട്ടിന്റെ പല്ലവി പാടുവാൻ
ഞാനെത്ര ശ്രമിച്ചിട്ടുമാവുന്നില്ലല്ലോ കുയിലേ
ജി ആർ കവിയൂർ
29.08.2020
4:30am
Photo credit to shiju pullely
Comments