കണ്ണ് നിറഞ്ഞത്
കരഞ്ഞു തീർത്ത മഴയുടെയും
മലകളുടെ കണ്ണുനീർ ഉറവകൾ
ഒഴുകികൊണ്ട് വന്ന പുഴയുടെ
അഴിയാത്ത സങ്കടത്താലോ
ആഴിക്കാകെ ലവണ രസം
അത് കണ്ടു എഴുതും കവിയുടെ
വരികളിലും ദുഃഖത്തിന് ഉപ്പു രസം
കാണാതെ ചൊല്ലിക്കേൾപ്പിക്കാഞ്ഞ
ചെവിക്കു കിട്ടി കിഴുക്കും
കണ്ണ് നിറഞ്ഞൊഴുകി കേട്ട്
എഴുത്തിൽ കണ്ടു എഴുതിയതിനു
അയലത്തെ മാവിന് എറിഞ്ഞതിനു
അച്ഛൻ തന്ന അടിയെക്കാൾ
കണ്ണ് നിറഞ്ഞത് അവൾ മിണ്ടാതെ
എനിക്ക് നീട്ടാതെ ഏട്ടനു
ചാമ്പക്ക കൊടുത്തത്
അങ്ങിനെ ഓർമ്മകൾക്ക്
ഉപ്പിനോട് ഏറെ വെറുപ്പായി
ഇപ്പോൾ അതാ രക്ത സമ്മർദ്ദം
വഴിയേ പോയാൽ മതി കണ്ണ് നിറയുന്നു ...
അപ്പോൾ മധുരത്തിന്റെ
കാര്യവും അങ്ങിനെ തന്നെ
അറിയാതെ പിന്നൊന്നും ചിന്തിച്ചിരുന്നു
കുന്തക്കാലിലെന്ന പോലെ ഇത്തിരി കാര്യം
ഉപ്പോളം ഒക്കുമോ ഉപ്പിലിട്ടത് ചേട്ടാ ,
ഉഴിൽ സ്നേഹത്തിനാഴം ഉപ്പോളം അല്ലോ
ഉപ്പോന്നു ഇറ്റിച്ചാൽ നീറാത്ത മുറിവേണ്ടോ
ഉപ്പില്ലാത്ത കറിയുണ്ടോ പിന്നെ ....
ചുക്ക് ചേരാത്ത കഷായം പോലെ
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നു
എന്താ പോരെ ഉപ്പിന് പോയ കഥയും പറയണോ
ചക്കക്കു ഉപ്പുണ്ടോ എന്ന് ചകോരം
എന്ന് കണ്ടു ഇനി ശകാരം
വേണ്ടാട്ടോ വായനക്കാരാ
ജീ ആർ കവിയൂർ
11 .08 .2020
photo credit to Ashok Dilwali
Comments