ഓർമ്മ നിലാവ് .. (ഗസൽ )
ഓർമ്മ നിലാവ് .. (ഗസൽ )
ചിരാതുകൾ മിഴിചിമ്മിയുണരുന്ന നേരം
ചിരകാല സ്വപ്നങ്ങളൊക്കെ നെഞ്ചിലേറ്റി
ചിങ്ങ നിലാകുളിർ പെയ്യുമീ രാവിതിൽ
ചിന്തകളൊക്കെ നിന്നെക്കുറിച്ചായിരുന്നു
കാലത്തിനുമപ്പുറത്ത് കലാലയത്തിലെ
കർണ്ണികാരച്ചോട്ടിലായ് കണ്ടകന്നപ്പോൾ
കളിചിരി പറഞ്ഞു പിരിയുന്ന നേരത്തു
കണ്ണിൽ മിന്നിയൊരു മത്താപ്പൂത്തിരി
മറക്കാതെ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു
മിഴിയിണകളിലെ ഭാവങ്ങളൊക്കെയിന്നും
മിടിപ്പൊടെ എഴുതി വായിക്കുമ്പോളറിയാതെ
മനമൊരു .മയിലായി മാറുന്നു വല്ലോ സഖീ ..اا
ജി ആർ കവിയൂർ
28.08.2020
photo credit to
Comments