ഗസലായി പടരുക..!!
ഗസലായി പടരുക..!!
തരിശായി കിടക്കുമെൻ മനസ്സാം പാടത്തിൽ
ഒരു കുളിർ മഴയായി നീ പെയ്തിറങ്ങുമ്പോൾ
കിളിർത്തു അനുരാഗത്തിൻ പുതു നാമ്പുകൾ
എങ്ങും ഹരിതാഭമാർന്ന കാഴ്ച മിഴികൾക്കും
മൊഴികൾക്കെന്തൊരാനന്ദാനുഭൂതി
സഖി എത്ര പറഞ്ഞാലും തീരില്ലയിനി നിന്നോർമ്മകളെന്നിൽ നിലാവുപോലെ
പെയ്തിറങ്ങുന്നുവല്ലോ എൻ പ്രിയതേ ..
അമൃതം ചൊരിയുന്നു നിൻ ചിന്തകളാൽ
ഇനിയൊരു കൽപ്പാന്തത്തോളം വസന്തമൊരുക്കി വിരഹത്തിൻ മധുര നോവുമായി നീയൊരു ഗസലായി പടരുക..!!
ജീ ആർ കവിയൂർ
27.08.2020
Comments