ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം

 Image may contain: 2 people, including GR Kaviyoor, people standing


ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം

ഇനി വിളിക്കുമ്പോൾ
അങ്ങേത്തലയ്ക്കൽ നിന്ന്
ആ കവിയൂർ എന്തൊക്കെയുണ്ട് എന്നു
ചോദിക്കാൻ ഇനി ആ പൂങ്കുയിൽ
ഉണ്ടാവുകയില്ലല്ലോ

കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെ
കവിതയിലെ സംശയ നിവാരണത്തിനായി
ചോദിച്ചു ഈ വരികളിൽ മാറ്റം വേണോ

"കവിതേ മലയാള കവിതേ...........
മണ്മറഞ്ഞു പോകാതെ
മാറ്റൊലി കൊള്ളുന്നു
മണിപ്രവാളത്തിന്‍ ലഹരിയാല്‍
മാമക മോഹമെല്ലാം നിനക്കായ്‌
കവിതേ മലയാള കവിതേ'"

മാറ്റേണ്ട മണിപ്രവാളം
മലയാളത്തിന് ഭാഗം ആയിരുന്നു .
പഴമയെ മറക്കേണ്ട
കവിയൂരിന്റെ ഈ വരികളെന്നുപറഞ്ഞ്
അനുഗ്രഹം നൽകിയത് .
ഞാനിന്നു കണ്ണീരോടെ ഓർക്കുന്നു
എന്റെ കവിതാസമാഹാരത്തിന്
അവതാരിക എഴുതിതന്നത്
ഒരു അനുഗ്രഹമായി ഇന്നും കരുതുന്നു
ഇല്ല ആ കവിതയ്ക്ക് മരണമില്ല
ഇപ്പോഴും ജീവിക്കുന്നു എന്നോർമ്മകളിൽ

ജീ ആർ കവിയൂർ
13.08.2020
6.50 am.

2009 ൽ മുംബയിൽ വച്ചു എടുത്ത ചിത്രം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “