ചിത്തിരിയാണിന്നു .....
ചിത്തിരിയാണിന്നു .....
ചിത്തിരയിന്നെന്നറിഞ്ഞു
ചിത്തമൊന്നു ചരിച്ചു
ചാരുതയാർന്നോർമ്മകൾ
ചിത്രങ്ങളോരോന്നും
ചലച്ചിത്രം പോലെ തെളിഞ്ഞു
ചെറു പ്രായത്തിൽ പൂവുതേടി
ചെറു സംഘങ്ങളായി അലഞ്ഞു
ചേർത്താൽ ചേരാത്ത ബാല്യമേ
ചോറുംകറിയും വച്ചുകളിച്ചു
കണ്ണൻ ചിരട്ടയിൽ മണ്ണും ഇലയും
കിണ്ണം കൊട്ടിരസിച്ചു അമ്മുമ്മയുടെ
കണ്ണുനീർ കുതിർന്നപാട്ടുകളിൽ
കഴിഞ്ഞു കൊഴിഞ്ഞ കഥകളിൽ
മാവേലി നാട് വാണീടും കാലവും
മാലോകരുടെ സന്തോഷത്തിൻ
മങ്ങാതെ പാട്ടിന്റെ വരികളിൽ
മധുരിക്കുമോർമ്മകളുടെ സ്വപ്നവും
ഇന്നില്ല മുത്തശ്ശിമാരാർക്കും
ഇല്ലായറിയില്ല ഒന്നുമേ പറയാൻ
ഇഷ്ടംപോലെ പറഞ്ഞു തരുവാനുണ്ട്
ഇന്നിതാ ഗൂഗിളമ്മച്ചി വിരലിൻ
തുമ്പിലൂടെ കാട്ടിത്തരുന്നു പലതും
തരിമ്പും സ്നേഹത്തിന് മേമ്പൊടി
തെല്ലും ചേർക്കാതെയങ്ങു കാട്ടുന്നു
തക്കത്തിൽ കച്ച കപട കണ്ണുമായി
തനിക്കിതു എന്ത് സംഭവിച്ചു
താനാരെന്നോ തന്റെ വഴിയെന്തെന്നോ
തപ്പിത്തടയുകയാണ് ലോകമിന്നു
തേടുക ഉള്ളത്തിലറിയുക ഉണ്മയെ ..!!
ജീ ആർ കവിയൂർ
23 .08 .2020
Comments