സുപ്രഭാത ചിന്ത
സുപ്രഭാത ചിന്ത
സുപ്രഭാതമോതി കൊണ്ടൊരു
ദ്വിമാനമാം ചിത്രം അയച്ചിന്നൊരു
നവമാധ്യമ സുഹൃത്ത് നന്മ ഉണ്ടാവട്ടെ
എന്ന് തിരിച്ചാശംസിച്ചു എന്നാൽ
മനസ്സിൽ തോന്നിയിതാ ചില ചിന്തകൾ
അക്ഷര പൂവായി വിരിഞ്ഞു എന്നിൽ
ഈ പൂവിന്റെ മണം
മനസ്സു കൊണ്ടറിയുന്നു
കണ്ണു കൊണ്ടു നുകരുന്നു
അത് ഉരുവാക്കി തന്നൊരു
ജഗദീശരനോട് നന്ദി അറിയിച്ചു
മനസ്സ് ഞാനറിയാതെ മന്ത്രിച്ചു
''ലോകാ സമസ്താ സുഖിനോ ഭവന്തു "
ജീ ആർ കവിയൂർ
02 .08 .2020
photo credit to unknow internet uploaded in google
Comments