ദര്ശനപുണ്യം
ദർശനപുണ്യം നിൻ രൂപം നിത്യം
ദശപുഷ്പങ്ങളാൽ ആർച്ചന ചെയ്തിടാം
ദയിതേ വിദ്യാ രൂപിണി സരസ്വതി
ദീനദയാൽ പരേ പരമേശ്വരീ അമ്മേ
മുനിവന്ദിതേ മാനസ പത്മത്തിലമരും
മൂലാധാരസ്ഥിതേ മായാ രൂപിണി നീയേതുണ
മൂകമായ് അവിടുന്ന് അരുളുന്നു അനുഗ്രഹം
മൂകാംബികേ സർവ്വ ജഗദീശ്വരീ ശരണം ..
ശരണം നീയെ സർവ്വേശ്വരീ ജനനി
തവ പദ ചരണങ്ങളിലഭയം അമ്മേ
തപിക്കുന്നുള്ളം താരകേശ്വരി നിൻ
കരുണാകടാക്ഷം ഉണ്ടാവണേ അമ്മേ
ഭുവനേശ്വരി അഭയദായിനി അമ്മേ
പഞ്ചഭൂതാത്മികേ പ്രപഞ്ചകാരിണീ
പരദേവത നിന്നെ കുറിച്ചന്നുംപാടാൻ
പാപവിനാശിനി പരിപാലിക്കണേ അമ്മേ..!!
ജീ ആർ കവിയ്യർ
15.08.2020.
Comments