ഞാനും നീയും
ഞാനും നീയും
മനമെന്ന ശ്രീ കോവിൽ നടയിൽ
മൗനമായ് നിന്നു കൈകൂപ്പുമ്പോൾ
നീയെന്ന ഉണ്മയോ മായയോ ..
നീയെന്നും ഞാനാണെന്നറിയുന്നു ..!!
പുലരിക്കും സന്ധ്യക്കും നാമം
ചൊല്ലും കിളികുലജാലങ്ങളും
മാരിവിൽ മാലയും മദിച്ചാടും
മയിലാട്ടവും കുയിൽ പാട്ടും
മുല്ലപ്പൂ മണം പരത്തിമെല്ലെ
മന്ത്രിച്ചകലും കാറ്റിന് തലോടലാൽ
കദനമകറ്റും പൊന്മുളം തണ്ടിന് മൂളലും
കളകളം പാടിയൊഴുമാ അരുവിയും
എന്നുള്ളിലുമീ പ്രപഞ്ചത്തിലും
എങ്ങുമൊരുപോലെ തോന്നുന്നുവല്ലോ
നിൻ ലീലകളപാരമെന്നെ പറയേണ്ടു
നീയെന്നും ഞാനാണെന്നറിയുന്നു ..!!
ജീ ആർ കവിയൂർ
09 .08 .2020
photo credit to vignesh Ramachandran
Comments