നിലാരാവിലിന്നലെ ..... (ഗസൽ )
നിലാരാവിലിന്നലെ ..... (ഗസൽ )
തഴുതിടാത്ത വാതിലെന്നറിയാതെ
തട്ടിയകത്തു കയറിയല്ലോ ഹൃദയമേ
തണുവിലും തരിമ്പു സ്നേഹത്തിന്
തനിമയറിഞ്ഞുവല്ലോ നിലാരാവിലിന്നലെ
നക്ഷത്രങ്ങൾ കൺ ചിമ്മി നാണമറിയിച്ചു
നിൻ പുഞ്ചിരിപ്പൂവിനു മുല്ലപ്പൂവിൻ
നറുമണം മായാതെയിപ്പോഴും
നരത്തീർത്ത വീണ കമ്പികളിൽ 'കേദാരം'.
നിനവോ കനവോയെന്നറിയാതെ
നുള്ളിനോക്കിയറിഞ്ഞുമെല്ലെ
നിർനിദ്രാരാവുകൾക്കറുതിയായി
നിലാവാഴങ്ങളിൽ തളർന്നു മയങ്ങി സഖിയെ ..!!
ജി ആർ കവിയൂർ
07.08.2020...
photo credit to Amjith P
Comments