" ഒടിഞ്ഞ ചില്ല "

  No photo description available.

" ഒടിഞ്ഞ ചില്ല " 

ഞാനൊരു ഒടിഞ്ഞ ചില്ല 

ഈ കായ്ക്കാത്ത മരത്തിലെ 

പൂക്കൾ വിടരാനില്ല 

കഴിക്കാനില്ല ഫലങ്ങളും  


ഞാനൊരു തരിശായ നിലം 

ഈ ജീവിത ഭൂവിൽ  

മുളക്കാനില്ല ഒരു വിത്തും 

വളരുവാനില്ലൊരു സസ്യങ്ങളും 


ഞാനൊരു വിടരാത്ത പുഷ്പം 

സ്നേഹത്തിന് വാടികയിൽ 

ഗന്ധനം പൊഴിക്കാനില്ല 

ഇല്ല ബാഹ്യശോഭ കാട്ടുവാൻ 


ദുഷ്‌ടനായവൻറെ കാൽച്ചുവട്ടിൽ 

ഞാനൊരു ഞെരിക്കപ്പെട്ട ഹൃദയം 

ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നു 

ഉയർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുന്നു 


ഈ മായയാർന്ന ലോകത്ത് 

ഞാനൊരു മറക്കപ്പെട്ട ആത്മാവ് 

ആരുമില്ല കരുതലിനായി 

ആരുമില്ല സ്നേഹിക്കപ്പെടാൻ 


വഴിതെറ്റാതെ മുന്നേറുക 

എന്റെ പ്രണയത്തെ അവഗണിക്കുക 

മുന്നിൽ കാണുക

നിങ്ങളുടെ ലക്ഷ്യം മാത്രം ..

 

സഹാനുഭൂതി മറക്കുക എന്നെക്കുറിച്ചുള്ള 

ഉപേക്ഷിക്കുക എന്റെ മുരളലുകളെ 

ഞാനൊരു ഒടിഞ്ഞ ചില്ല 

ഈ കായ്ക്കാത്ത മരത്തിലെ  


ജീ ആർ കവിയൂർ 

photo credit to deviantart
വായനക്കാരാ ഇത് ആത്മാമശമായി കാണല്ലേ ഇത് വിവർത്തനം ആണ് ഇംഗ്ലീഷ് കൃതി Raj Babu Gandham ഇന്റെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “