മാറുമെല്ലാം ...
മാറുമെല്ലാം ...
അത്തത്തിന്നോർമകൾ പൂവിളിയുണർത്തുന്നു
അഴലുകൾ നിറഞ്ഞൊരു കള്ളകർക്കടകം
കണ്മിഴിച്ചു തുമ്പമലരുകൾ തൊടിയിൽ
കണ്ണുകൾക്കും മനസ്സിനും കുളിർമ
തുമ്പികൾ തുള്ളിക്കളിച്ചു പാറി നടന്നു
തുമ്പമെല്ലാം മാറുമെന്നു ഞാനും
തുടികൊട്ടുന്നുണ്ട് ഓണമിങ്ങു വരുമെന്ന്
തെക്കേ മാവിൻ കൊമ്പത്തു കള്ളക്കുയിൽ പാടി
അമ്മമാർക്കെല്ലാം ഓർമ്മകളിലിന്നും
അവരൊക്കെ കണ്ടു മറന്നതൊക്കെ
ആവില്ല കാണുവാനാവില്ല ഇന്നെന്ന്
ആ നല്ല ആവണിയുടെ ചാരുതയിന്നു
ചുറ്റും കണ്ണോടിച്ചു എന്മനം
ചുറ്റിനും ഉള്ളൊരു പ്രകൃതിയവൾ
ചിരിക്കുന്നു ഒന്നുമറിയാതേ
ചുമക്കുന്നു ഇരുകാലികളെയിപ്പോഴും
ചിന്തിക്കുകിൽ മനുഷ്യനെത്ര നിസ്സാരൻ
ചെറുഅണുവിനു മുന്നിൽ നിസ്സഹായൻ
ചെറുക്കാം ചിക്കെന്ന് കരേറാമിനിയും
ചില്ലു കൊട്ടാരങ്ങളിൽ നിന്നുമിറങ്ങുക
മനനം ചെയ്യും മനുഷ്യനായി മാറുക
മറ്റുള്ള ജീവനും തുല്യമാണവകാശം
മരുവുക ലളിതമായീ ഭൂവിലിനിയും
മാറുമീ ലോകം , നന്മയുണ്ടാവും നിശ്ചയം ....
ജീ ആർ കവിയൂർ
22 .08 .2020 .
ഫോട്ടോ
Comments