ഇനി കാത്തിരിക്ക വയ്യ.... ( ഗസൽ )
ഇനി കാത്തിരിക്ക വയ്യ.... ( ഗസൽ )
നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ
നിന്നെത്തേടുന്നു എന്നോർമ്മകളിൽ
അവസാന ശ്വാസവും തേടുന്നു
കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി .. ..
മുങ്ങിത്തുടിക്കുന്നു മിഴി മങ്ങുന്നു
വന്നണയു ഒരു തവണയെങ്കിലും
സായാഹ്ന കിരണമായ് അരികത്ത്
നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ !!
നിൻ വരവിനായ് വഴികളൊരുക്കി
ഞാനെൻ ആത്മാവിൻ കണികയാൽ
യുഗയുഗാന്തരങ്ങളായി സഹിക്കുന്നു
വിരഹനോവിനാൽ ഉരുകുന്നു ..
നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ
നിന്നെത്തേടുന്നു എന്നോർമ്മകളിൽ
അവസാന ശ്വാസവും തേടുന്നു
കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി .. ..
ഇല്ലിനി ആവില്ല പാടി ഒടുങ്ങാൻ
ജന്മങ്ങളുടെ കല്ലും മുള്ളും
തട്ടിയുള്ളയീ നോവിൻ വഴിനടന്നീടാൻ
ഒന്നിങ്ങു വന്നീടുക നീയിങ്ങു വേഗം
നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ
നിന്നെത്തേടുന്നു എന്നോർമ്മകളിൽ
അവസാന ശ്വാസവും തേടുന്നു
കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി .. ..
ജീ ആർ കവിയൂർ
11 .08 .2020
Comments