തീരില്ല മോഹം ..!!


കണ്ടു ഞാനാ കായാമ്പൂവിലും 

കാർമേഘ മാലകളിലുമതു 

കണ്ടു നൃത്തം വെക്കുമാ

മയിൽപ്പീലിക്കണ്ണുകളിലും 


നിൻ അനുരാഗം പൂത്തുലയുന്നുവല്ലോ 

പൊള്ളയാം പൊൻ മുളം തണ്ടിലെ  

മുരളീരവ മധുരാലാപനത്തിലും 

അതുകേട്ടു മെല്ലെ കാതോർത്തു 


അയവ്  നിർത്തി ചുരത്തും ഗോക്കളും 

കദംബ ശിഖരത്തിലെ പൂങ്കുയിൽ പാട്ടും 

നിൻ ഭക്തിയുടെ നിറവിലഷ്ടപദിക്കൊപ്പം 

ഇടനെഞ്ചുപൊട്ടി മിടിക്കും ഇടക്കയിലും 


തൃഷ്ണയകറ്റി നിത്യവുമെൻ 

മനതാരിൽ വന്നു നിറയുക 

മായാമയനേ നിന്നെ കുറിച്ചെത്ര 

എഴുതി പാടിയാലും തീരില്ല മോഹം ..!!  


ജീ ആർ കവിയൂർ 

08 .08 .2020


photo credit to mural artist Beena Velayudhan


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “