തിരയുടെ നോവ് (ഗസൽ)
തിരയുടെ നോവ് (ഗസൽ)
തിരകാത്തു കഴിയുന്ന തീരത്തിനുണ്ടൊരു
തീർത്താലും തീരാത്ത പ്രണയ നോവ്
ആയിരം പാദസരങ്ങൾ കിലുക്കും
ആരും കേൾക്കാത്തൊരു വിരഹനോവ്
കദനങ്ങൾ ഓടുങ്ങാതെ കിടന്നു തീരവും
കാതോർത്തു എഴുതിയൊരു കവികളാ
കാവ്യങ്ങളിലെ അഴലുമാനന്ദവും കേട്ടു
പാട്ടുപാട്ടുകാർ പാടി ശിവരഞ്ജിനിയിൽ '
സ രി2 ഗ2 പ ധ2 സ
സ ധ2 പ ഗ2 രി2 സ
തിരകാത്തു കഴിയുന്ന തീരത്തിനുണ്ടൊരു
തീർത്താലും തീരാത്ത പ്രണയ നോവ്
ആർത്തിരമ്പും ദുഃഖ കടലിന്റെ
ആരും കേൾക്കാത്തൊരു വിരഹനോവ്..!!
ജീ ആർ കവിയൂർ
08 .08 .2020
Comments