ഗസൽ പുഷ്പങ്ങൾ
ഗസൽ പുഷ്പങ്ങൾ ....
മൗനരാഗമെന്നിൽ നിറച്ച
നിൻ നയന ശോഭകളും
മൊഴികളിലുതിർന്ന രാഗഭാവങ്ങളും
ഞാനറിയാതെയെന്റെ ഗസൽ വഴികളിലൂടെ
പെയ്തു പോയ നാളുകളുടെ ഓർമ്മകളും
അതു നൽകിയ വിരഹത്തിൻ നോവുകളും
കർക്കടകത്തിലെ നിർനിദ്ര രാവുകളിതാ
ശ്രാവണ വസന്തത്തിലേക്ക് നയിക്കുന്നു
വരും നാളുകളിനിയുമെറെ നന്മകൾ നിറയ്ക്കുമെന്ന പ്രത്യാശയിലിതാ
ശിഷ്ട ജീവിതയാത്രയിൽ നിനക്കായിയെൻ വിരലിൽ വിരിഞ്ഞ ദശപുഷ്പങ്ങളിതാ ...
ജീ ആർ കവിയൂർ
05.08.2020
Comments