ഒന്നാവാം
" ഒന്നാവാം "
.
എന്താണാവോ വേണ്ടത് നിനക്ക് ?.
കണ്മിഴിച്ചു വിഷമിക്കുന്നതെന്തേ ?..
എന്നരികിലേക്കു വന്നു കാതിൽ
പറയൂ ഹൃദയ നൊമ്പരങ്ങൾ
കരവലയത്തിലൊതുക്കി
ഉണങ്ങാത്ത ഉൾനോവുകൾക്കു
ഞാനൊരു ലേപനമായി നിൻ
ചുണ്ടുകളിലൂടെ ഒരുക്കാമൊരു ഗീതം..
ആഴമുള്ള മുറിവുണങ്ങുവോളം
വരൂ വിശ്രമിക്കു എൻ ഹൃത്തിൽ
അവിടെയല്ലോ ഓരുക്കി ഗേഹം
ദുഃഖങ്ങളൊഴിയട്ടെ ഇളവേൽക്കൂ
കണ്ണുനീരിനു ശമനം ഉണ്ടാവട്ടെ
പറയുക ഒട്ടും മടിയാതെ
നിന്റെ സന്തോഷസന്താപങ്ങൾ
ഞാനുമതിൽ പങ്കുചേരാം..
ഒളിഞ്ഞും തെളിഞ്ഞും മറനീക്കുക
കഥകൾ പകരും ആഗ്രഹങ്ങളുടെ
പ്രണയം പൂത്ത വഴികളിൽ
നമുക്ക് നനയാം കുളിർ പകരാം
മറക്കാമീ ലോകവും കപടതയും
സ്നേഹമെന്നതിലലിഞ്ഞു
എന്നെയറിഞ്ഞുനീയും
നിന്നെയറിഞ്ഞു ഞാനുമൊന്നാവാം ..!!
ജീ ആർ കവിയൂർ
09 .08 .2020
ഫോട്ടോ കടപ്പാട് Jayadev Kumar
Comments