നോവിൻ നടുവിലായി ...(ഗസൽ)

നോവിൻ നടുവിലായി ...(ഗസൽ )

നിർ നിദ്ര രാവുകളിലായങ്ങു
നിൻ മിഴി പെയ്തു കുതിർന്നൊരു 
നനവാർന്ന തലയിണക്കുമുണ്ടൊരു 
നോവിൻെറ കഥയിതു പറയാനായി 

കണ്ണുകൾക്കറിയില്ല കാതുകൾക്കറിയില്ല കണ്ടു കൊതിതീരും മുൻപേ
കടന്നയകന്നു പോയില്ലേ നീയങ്ങു
കിനാ പാടങ്ങൾക്കപ്പുറത്തേക്കു സഖേ

ഒന്നോർത്തു കരയുവാനാവില്ലല്ലോ 
ഓണം വന്നു വിഷു വന്നു പോയി 
ഓർമ്മകളിലാകെ നിന്മുഖം മാത്രമായി 
ഒഴിയാ ദുഃഖങ്ങളുടെ നടുവിലായി സഖേ..اا

ജി ആർ കവിയൂർ 
28.08.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “