ശ്രീ രാമ ജയം

ശ്രീ രാമ ജയം 

മരാ മരാ മരാ ജപിച്ചു  
മാമുനീന്ദ്രനായി മാറി
രാമകഥ വിരചിച്ചു
അമരനായീത്തിർന്നു

രാമ രാമനാമം പാടി
രാഘവേന്ദ്ര പാദം തേടി
രാമാത്മാരാമമല്ലോ 
അഭികാമ്യമഭിരാമം 

അലിവിന്റെ ആധാരം 
അറിവിന്റെ കേദാരം 
അണയാതെ കാത്തീടാൻ 
രാമ പദം പൂകി

അർപ്പിക്കാംസമർപ്പിക്കാം 
മനമേ  ആലപിക്കുക 
രാമ രാമ രമാപതേ 
രാവണാന്തകാ രണധീര 

രാമ രാമ ജയ ജയ 
രാമ പദം പൂൽകി
രായകലാൻ  ജപിക്കാം 
രാമ രാമ  പാഹിമാം ...!!

ജീ ആർ കവിയൂർ 
01 .08 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “