നിന്നെ മറന്നങ്ങു (ഗസൽ )
നിന്നെ മറന്നങ്ങു (ഗസൽ )
നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു
കഴിയുവാനാവില്ലല്ലോ ദൈവമേ ..!!
പ്രാത്ഥനയോടെയാ ഹൃദയം തുടിച്ചു
ആരുമറിയാതെ നിന്നെ കാണാനായ്
ആ ഹൃദയം തുടിച്ചു പ്രാത്ഥനയോടെ
ആരുമറിയാതെ നിന്നെ കാണാനായ്
നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു
കഴിയുവാനാവില്ലല്ലോ ദൈവമേ
ജീവിതമായ് എന്നും നീ ......
കൂടെ ഉണ്ടാവണേ പ്രണയമേ
ജീവിതമായ് എന്നും നീ ......
കൂടെ ഉണ്ടാവണേ പ്രണയമേ ...
ന രി സ ; ,ന രി ഗ മ പ ; മ ധ നി സാ + -
സാ + നി ധ പ മ ഗ മ രെ ഗ രി സ ; (പുര്യ ധനശ്രീ )
ഒരുവാക്കുകൂടി പറയട്ടെയോ സഖീ
നീയില്ലാ ജീവിതമെന്നിൽ നിന്നകലുന്നു
ഒരുവാക്കുകൂടി പറയട്ടെയോ സഖീ
നീയില്ലാ ജീവിതമെന്നിൽ നിന്നകലുന്നു
ഏറെ പ്രാത്ഥിക്കാറുണ്ട് നീ
നിത്യം എനിക്കായ് പ്രണയമേ ...
ഏറെ പ്രാത്ഥിക്കാറുണ്ട് നീ
നിത്യം എനിക്കായ് പ്രണയമേ ...
ഓർക്കുന്നു ഞാനെൻ ഹുദയത്തിൽ
നീ തന്ന മുറിവിൻ നോവറിയാതെ
ഓർക്കുന്നു ഞാനെൻ ഹുദയത്തിൽ
നീ തന്ന മുറിവിൻ നോവറിയാതെ
അല്ലയോ ദൈവമേ നീയിങ്ങനെ
വേർ പിരിക്കല്ലേ പ്രണയത്തെ ഒരിക്കലും
അല്ലയോ ദൈവമേ നീയിങ്ങനെ
വേർ പിരിക്കല്ലേ പ്രണയത്തെ ഒരിക്കലും
നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു
കഴിയുവാനാവില്ലല്ലോ ദൈവമേ ..!!
ജീ ആർ കവിയൂർ
20 .08. 2020 / 4 :35 am
Puriya Dhanashree (Evening Raga)
photo credit to Aravind Sukumar
Comments