വിശാഖമിന്ന് ....
വിശാഖമിന്ന് ....
നിശീഥിനിയകന്ന മനസ്സിലെവിടെയോ
വിഷാദം മറനീക്കി വാനിൽ തെളിഞ്ഞു
വിശാഖ നക്ഷത്രത്തിൻ ദീപ്തിയാൽ
തെളിഞ്ഞു ദിന കാന്തിയിനിയുമുണ്ടല്ലോ
ഓണത്തിന് നാളുകളിനിയുമാറു
നാളുകളുണ്ടല്ലോ മനമറിയാതെ
മൂളിപ്പോയി പണ്ട് അമ്മൂമ്മ
ചൊല്ലിത്തന്ന വായ്ത്താരിയൊന്ന്
"ഒന്നാമോണം നല്ലോണം,
രണ്ടാമോണം കണ്ടോണം,
മൂന്നാമോണം മുക്കീം മൂളിം,
നാലാമോണം നക്കീം തുടച്ചും,
അഞ്ചാമോണം പിഞ്ചോണം,
ആറാമോണം അരിവാളും വള്ളിയും."
ഇന്നോണമെന്നത് എവിടെയാണ്
പഴ മനസ്സുകളിൽ ഊയലാടുന്നുണ്ട്
അത്തം പത്തിനിടയിൽ മുറ്റം നിറയും
പൂക്കളമൊരുക്കും കുട്ടിയോളും
പുതുമണമാണ് എങ്ങുമെവിടേയും
മഹാമാരി വന്നു മൂക്കും വായും
പൊത്തിയാലും മറക്കില്ല മലയാളി
മാബലിത്തമ്പുരാനെയും വാമനനെയും
ഓർത്തകറ്റൂ വിഷാദമീ വിശാഖ ദിനത്തിൽ
ജീ ആർ കവിയൂർ
25.08.2020
ഫോട്ടോ
Comments