ജീവിതായനം (ഗസൽ)

Image may contain: cloud, sky, mountain, outdoor, nature and water

ജീവിതായനം (ഗസൽ)

എന്നിൽ നീയൊരു മഴയായ്
പെയ്തിറങ്ങുന്ന നേരം 
ഒഴുകി ഞാനങ്ങു കടലിൽ 
ലവണ രസ ലഹരിയായ്

പ്രണയാഴങ്ങളുടെ അനുഭൂതിയിൽ 
നുരപതയായ് അലകളായി 
നൂപുര നാദ ലയത്തിലുണർന്നു 
സ്വർലോകാനന്ദത്തിൽ മുഴുകുന്നു 

ജീവിത വീഥികളിൽ കോർത്ത് 
ആരോഹണയവരോഹണ 
രാഗാലാപന  ഭരിതമാമീ
സുന്ദര നിമിഷങ്ങളല്ലോ 

തനിയാവർത്തനത്തിൻ
താള ലയങ്ങളിൽ 
നാം വീണ്ടുമൊരു പുഴയായ്
മഴയായ് മാറട്ടേയോ......

ജി ആർ കവിയൂർ 
1.08.2020

photo credit to syam nair

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “