ഗസലോണം പൊലിയട്ടെ
ഗസലോണം പൊലിയട്ടെ
എവിടെയൊക്കെയോ നോവിന്റെ
നീരുറവ പൊട്ടിയൊഴുകി
ജീവിത വാക്കുകൾ
കണ്ണുനീർ പുഴയായ്
ലവണ രസമാർന്നു കടലിൽ
കവിതയായ് തീരട്ടെ
മലരുകൾ വിരിയട്ടെ
മധുപനണയട്ടെ
പൊൻവെയിൽ പെയ്യട്ടെ
തുമ്പികൾ പാറട്ടെ
പൂവിളികൾ ഉണരട്ടെ
അരവയർ നിറയട്ടെ
മണം പരത്തും കാറ്റ് വീശട്ടെ
മൗനരാഗങ്ങളീണം പകരട്ടെ
മൊഴികളിൽ ഗസലീണം മൂളട്ടെ
മനസ്സിന് മാനം തെളിയട്ടെ..!!
ജീ ആർ കവിയൂർ
21 .08 .2020
Comments