ഒരു സ്പർശനം
ഒരു സ്പർശനം
നാമൊരു മരം നടുകിൽ
കാലാന്തരേ ഒരു വനം ആയി മാറും ...
ഒരു പുഞ്ചിരി പൂവുമായ് തുടരുമെങ്കിൽ
പൂത്തൂക്കായിക്കുമൊരുനല്ല സുഹൃദം ...
ഒരു കൈത്താങ്ങ് ഉണ്ടെങ്കിലോ
ഉയർത്താമൊരു ആത്മാവിനെ ..
ഒരു വാക്ക് ഉണ്ടെങ്കിൽ
തീർക്കാമൊരു ലക്ഷ്യം ..!!
ഒരു തിരിവെട്ടം ഉണ്ടെങ്കിൽ
തുടച്ചുനീക്കാം അന്ധകാരം ...
അതെ ഒരു പുഞ്ചിരിയാൽ
സാമ്രാജ്യങ്ങൾ തന്നേ കയ്യടക്കാം...
മനസ്സിനുള്ളിലെ ഞാന്നോരു ഭാവം
അകറ്റുകിൽ ഒഴിയാം വിഷാദത്തെ ....
ഹൃത്തിൽ സുഖമുണ്ടോയെന്നു
ആരായുന്നവനല്ലോ നീ സുഹൃത്തേ ...
ഒരു സ്പർശനം മതി
ജീവിതം തന്നെ മാറ്റിമറിക്കാം
ജി ആർ കവിയൂർ
06.08.2020...
ചിത്രം ഇന്നലെ 35 വർഷത്തിന് ശേഷം കണ്ടു മുട്ടിയ സുഹൃത്തിനൊപ്പം വീട്ടു മുറ്റത്തു കൊറോണയെ മറന്ന നേരത്ത്
@T Thomas Kallarackal Thomas
Comments