ശ്രീവിദ്യാത്മക രൂപം
ശ്രീവിദ്യാത്മക രൂപം
സ്വപ്ന ജാഗ്രത സുഷുപ്തിയിലും
സൗന്ദര്യലഹരിയറിഞ്ഞി ഭൂവിൽ
സുധാ സിന്ധു വിലലിഞ്ഞു നിൻ
സ്വർലോക ശക്തി വൈഭവത്തിൽ
ശ്രീവിദ്യാ സാധകനായി നിത്യം
സർവ്വദാ ശക്തി സംഭവമറിഞ്ഞ്
നിത്യം പ്രാർത്ഥനാ നിരതനായ്
സംപ്രീതനാവുവാൻ മനം തുടിച്ചു
സകല നവനയോന്യാത്മക
ത്രികോണാത്മക പ്രഭയിൽ
സൃഷ്ടി സ്ഥിതി സംഹാരകാരയകന്നെറിഞ്ഞ്
സമരസപ്പെട്ടു നിന്നെ കുമ്പിടുന്നേൻ ...
ജീ ആർ കവിയൂർ
01.08.2020
photo credit to in.pinterest.com
Comments