വസന്തം വന്നല്ലോ ...(ഗസൽ )
വസന്തം വന്നുവല്ലോ ....(ഗസൽ)
കണ്ണിൽ കണ്ണിൽ നോക്കുക
വസന്തം വന്നുവല്ലോ സഖി ......
കിളികൾ നമ്മേ കുറിച്ച്
കളകാഞ്ചി പാടുന്നു വല്ലോ
പരാഗണം നടത്തുന്നല്ലോ
വർണ്ണചിറകുമായ് ശലഭങ്ങൾ
പൂത്തു ചിരിച്ചുല്ലസിക്കുന്നു
പൂവാടിയാകെ നമ്മേ കണ്ടിട്ട്
വീശിയകലും കാറ്റിനു മലർമണം
ചുണ്ടിലിൽ പ്രണയ രാഗം
നിൻ അളകങ്ങൾ ആടി നൃത്തം
ചിത്രമെത്ര മനോഹരം .
നിൻ നയനകൾക്കൊപ്പം അതാ
നക്ഷതങ്ങൾ കൺ ചിമ്മി തുറന്നു
കണ്ണിൽ കണ്ണിൽ നോക്കുക
വസന്തം വന്നുവല്ലോ സഖി ..!!
ജീ ആർ കവിയൂർ
29 .08 .2020
4 :28 Am
ഫോട്ടോ Anaz Ali
Comments