പൊളിക്കുന്നതിന് മുൻപേ
പൊളിക്കുന്നതിന് മുൻപേ
ചോദിക്കുകിലിന്നു ചോതിയാണെന്നു
ചിത്തിര കഴിഞ്ഞു ചിത്രം തെളിയുന്നു
ചിന്തിക്കുകിലൊരു അന്തവുമില്ല ഓണവുമില്ല
മനസ്സിന്റെ ഉള്ളിലെവിടെയോരു ആന്തൽ
തണലും താങ്ങും ഏകിയവ
ഇന്ന് തരിശായി കിടക്കുന്നു
ചെല്ലങ്ങള്‍ ചെറു നൊമ്പരങ്ങള്‍
ചൊല്ലിയ വാക്കും ,ചുവപ്പിച്ചു തുപ്പിയ
സ്നേഹമാര്‍ന്ന ചുണ്ടുകള്‍ തീര്‍ത്ത പാടും
അരിപ്പെട്ടി ചാരു ഭിത്തി അലമാരയിലെ
എണ്ണ പുരണ്ട പാടുകള്‍ മനസ്സില്‍ വിങ്ങലുകള്‍
ഉറക്കം വരയ്ക്കും കിനാവുലേക്ക് എവിടേയോ
യാത്രയാക്കും കഥകള്‍ നിറഞ്ഞൊരു
അലമാരകളിലെ വാല്‍പുഴു വായിച്ചു തീര്‍ത്ത
പുസ്തകങ്ങളുടെ തിരുശേഷിപ്പുകള്‍
രാമകഥയോടൊപ്പം ചേര്‍ന്ന ഭാരതം
വിളിച്ചോതി പെണ്ണാലെചത്തു മണ്ണാലെ ചത്തു
മൂലക്ക് ചാരി വെച്ചൊരു വളഞ്ഞ കാപ്പി വടി കുത്തി
നടക്കുവാന്‍ ആരുമില്ലല്ലോ ,കഴുക്കോലും ഉത്തരവും
ഉത്തരമില്ലാത്തൊരു ചോദ്യങ്ങള്‍ തൊടുത്തു
വഴിമാറട്ടെ ഇന്നിന്‍ പരിഷ്ക്കാരത്തിനായി
വല്ലപ്പോഴുമോര്‍ക്കണേ ഞങ്ങളും തുണയായിരുന്നു
തൂണുകളെന്നു ഒരുനാള്‍ തായി തടിയായിരുന്നു ഈ കൂരയക്ക്
ഇന്ന് നിങ്ങള്‍ക്ക് സാന്ത്വനമെകട്ടെ കോണ്‍ക്രീറ്റു കൂനകള്‍ ..!!
ജീ ആർ കവിയൂർ
24 .08 .2020
01:10 am
2012 അമ്മയുടെ തറവാട് പൊളിക്കും മുൻപേ
എന്റെ മൊബൈലിൽ എടുത്ത ചിത്രം
Comments