താനേ ഒഴിയും....
താനേ ഒഴിയും ....
താനേ ഒഴിഞ്ഞു പോകുമങ്ങു
തഴുതിട്ട ദുഃഖങ്ങളൊക്കെ
തണലായി വരുമല്ലോ
തനുവിലിനിയും നിന്നോർമ്മകളാലെ ..
തഴുകിവരും കുളിർതെന്നലായി
താഴമ്പൂവിൻ സുഗന്ധവും
തരിശായി കിടന്നതൊക്കെ
തളിർക്കുന്നു സ്നേഹത്തിൽ ,
താളം പിടിക്കുന്നു വല്ലോ
തിമിലകൾ ചേങ്ങലകൾ
തരുണീമണികളായിരം
താലങ്ങളേന്തി വരുന്നുവല്ലോ.!!
തളരാതെ മുന്നേറുകയിനി
തമ്പടിച്ച കദനങ്ങളകലും .
തമസ്സ് അകന്നു തെളിയുമങ്ങ്
താമര മുകുളങ്ങളിനിയും വിരിയും.
തരളിതമാകുമീ ഭൂമിയൊക്കെ
തമാശകളിനിയുമുണ്ടാകും
താനേ പൊഴിഞ്ഞു പോകും
തഴുതിട്ട ദുഃഖങ്ങളിനിയും സഖേ..!!
ജി ആർ കവിയൂർ
07.08.2020
ഫോട്ടോ കടപ്പാട് Vishnu Sivan
Comments