ആഭേരി ഒഴുകി ..... (ഗസൽ)
ആഭേരി ഒഴുകി ..... (ഗസൽ)
ഞെരിഞ്ഞമർന്നു മൗനം ഉടഞ്ഞു
നോവിന്റെ ആഴങ്ങളിൽ നിന്നും
മൊഴികളൊക്കെ വാക്കുകളായി
വരികളായ് ശലഭച്ചിറക് വിരിച്ചു
ഞാനറിയാതെ എന്നെയറിയാതെ
വസന്തത്തിൻ ഗന്ധങ്ങളാലങ്ങു
നീയാ വീഞ്ഞിൻ ഓർമിക്കുന്നു
സിരകളിൽ പടർന്നു ചാമരം വീശുന്നു
സ ഗ2 മ1 പ നി2 സആഗ
സ നി2 ധ2 പ മ1 ഗ2 രി2 സ
ഗസലിൻ വീചികളൾ വീഥികളിലാകവേ
നിലാക്കുളിരിൻ അനുഭൂതിയാൽ
പ്രാണനിൽ പ്രണയത്തിൻ രാഗമായി
ആഭേരി ഒഴുകുന്നവല്ലോ തന്ത്രികളിൽ സഖിയേ...
ജീ ആർ കവിയൂർ
27.08.2020Photo credit Ansar a
Comments