വിരഹ നോവ് ( ഗസൽ )
വിരഹ നോവ് ( ഗസൽ )
പാടാമൊരു ഗാനം വീണ്ടും നിനക്കായ്
നെഞ്ചിന്റെ ഉള്ളിലെ വിങ്ങും വിരഹനോവുമായി
നിലാവിലിന്റെ നിഴലിൽ പണ്ടു നാം കണ്ട കിനാക്കൾക്കു
നിറമേറെ തോന്നുന്നുവല്ലോ സഖി നിറമേറെ തോന്നുന്നുവല്ലോ
ഇന്നും തേടുന്നു നിന്റെ മിഴികളിലെ നക്ഷത്ര തിളക്കം
നിന്റെ ചുണ്ടുകളിൽ വിടരും മുല്ലൂപ്പൂയഴകിൻ ഗന്ധം
പാടാമൊരു ഗാനം വീണ്ടും നിനക്കായ്
നെഞ്ചിന്റെ ഉള്ളിലെ വിങ്ങും വിരഹനോവുമായി
വന്നുപോയ ശ്രാവണ സന്ധ്യകളിലും
അഴകേലും ആതിര രാവുകളും
പൂത്തിരികത്തും നിൻ ചിരിയാലൊരു വിഷുപുലരി
മനസ്സിൽ വിരിയും റംസാൻ നിലാകുളിരലയും
ഡിസംബരത്തിൻ അമ്പരത്തിലെ സ്നേഹ നക്ഷത്രങ്ങളും ...
പാടാമൊരു ഗാനം വീണ്ടും നിനക്കായ്
നെഞ്ചിന്റെ ഉള്ളിലെ വിങ്ങും വിരഹനോവുമായി
നിൻ മൃദലത എന്നിൽ ഉണർത്തുന്ന സാഗര തിരമാലകളും
കാർകൂന്തൽ കെട്ടിൽ ചൂടിയ മന്ദാര പൂമണ ലഹരിയും
നിൻ നിമ്നോന്നതങ്ങൾ തീർക്കും വസന്തത്തിൻ രോമഹർഷവും
നാണത്താൽ കൂമ്പും നയനങ്ങളെന്നിൽ ആനന്ദാനുഭൂതി
പാടാമൊരു ഗാനം വീണ്ടും നിനക്കായ്
നെഞ്ചിന്റെ ഉള്ളിലെ വിങ്ങും വിരഹനോവുമായി .....
ജീ ആർ കവിയൂർ
17 .05 .2020
Comments
ആശംസകൾ സാർ