ഈദ് മുബാരക്ക്...!!

ഈദ് മുബാരക്ക്...!!

Image may contain: flower and nature
കണ്ടു ഞാൻ ഇന്ന് കണ്ടു പെരുന്നാളിന് പെരുമ
ഖൽബിന്റെ ഉള്ളിലുള്ള നിൻ നിലാവിന്റെ നന്മ

കടലലയുടെ താളം കേട്ടു ഉറങ്ങിയുണരുമ്പോൾ
കാരകാണാകയത്തിനിപ്പുറം കണ്ടു കഴിയുന്നു തെളിമ

കാതരേ നിൻ ഓർമ്മകൾ നൽകുന്നു മറുപച്ചയിൽ വെണ്മ
കണ്ടു ഷൗവാലിൽ പുഞ്ചിരിയാൽ നിറഞ്ഞ മനസ്സിൽ കുളിർമ

കാവലായി വന്നു നിന്നു മാനത്തു കണ്ടു ഞാൻ നിൻ  ഉണ്മ 
കലവറനിറക്കും സ്നേഹത്തിൻ ഇതൾ വിരിയിക്കും മേൻന്മ 

നിനക്കും എനിക്കും ഈദ് മുബാരക്ക് ഈദ് മുബാരക്ക്
മാലോകർക്കെല്ലാം ഈദ് മുബാരക്ക് ഈദ് മുബാരക്ക്...!!

ജീ ആർ കവിയൂർ  
24  -05 -2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “