അടുക്കള ......
അടുക്കും ചിട്ടയുമുള്ളോരിടാമല്ലോ
അടങ്ങാത്ത നൊമ്പരങ്ങൾ വെന്തു
ആലോചനാമൃതങ്ങളാവും ജീവിത
ബാല്യ കൗമാര്യ വാർദ്ധക്യങ്ങൾ
കണ്ണുനീരാൽ വലംവെക്കുന്നു
പുകമറയിൽ തീർന്നൊരിടം
നന്മവന്തു വെണ്ണീറായിയിന്നും
അഴലിന്റെ നോവുകൾ
ചിരവിത്തീർന്ന പകലന്തികൾ
രസവും അവിയലും ചോറുംതമ്മിൽ
പ്രണയത്തിലായി പരിഭവങ്ങൾ ഏറ്റുപറഞ്ഞു
ആവികൾ ആറ്റി തീർന്നു ആദ്യസമാഗമത്തിനു
വേദിക ഉയർന്നൊരു കുശുകുശുപ്പുകൾ
അണിഞ്ഞൊരുങ്ങും രസതന്ത്രങ്ങൾ
പുറംലോകമറിയാതെ രഹസ്യങ്ങൾ
വേവൊരുങ്ങി ഉപ്പുനോക്കും
വിശപ്പിനു സാക്ഷിയാകുന്നിവിടമല്ലൊ
സാക്ഷാൽ ആയിടം അടുക്കള ......
Comments