എന്റെ കണ്ണുനീർ തുള്ളികൾ കരയുമ്പോൾ
എന്റെ കണ്ണുനീർ തുള്ളികൾ കരയുമ്പോൾ
അവ നേർമ്മയുള്ളതും നിഷ്കളങ്കവുമല്ലോ
കരയുന്നതു എൻ മുറിവുകളിൽ
നിന്നും രക്തമൊലിക്കുമ്പോൾ
നിങ്ങളൊക്കെ ഭയഭീതരാവരുതേ
എന്റെ മുറിവിന്റെ ആഴം കണ്ടു
മഴവില്ലിന് നിങ്ങൾ കാണാതെ
എന്റെ കണ്ണുകൾക്കു മൂടൽ
നിസ്സഹായരാം അവ എൻ
ചിരിക്കുന്നു കണ്ണുനീരാലെ
സാഗരത്തിനു ചുറ്റുമുള്ള ലോക കാഴ്ചകൾ
കണ്ണുനീരിന്റെ നടുകടലിൽ ഞാനേകനായി
ഞാൻ കരയുകയാണെന്ന തോന്നലൊട്ടുമേയില്ല
ഒരു അശരീരീരി എന്നെ ഉണർത്തിമെല്ലെ
വേദനകളെ സമാശ്വസിപ്പിച്ചു കൊണ്ട്
എന്റെ കണ്ണുനീർ അടർന്നു വീണു
ഇനി ഒരുപക്ഷെ അടുത്തതവണ്ണ
കാണില്ലായിരിക്കാം എന്റെ കണ്ണുനീർ വാർച്ചകൾ
നിന്റെ പാട്ടുകളുടെ മൂളലുകളുടെ
സ്വാന്തനത്തിൽ ഞാൻ മൗനം പൂണ്ടിരിക്കാം
എന്റെ ഹൃദയ ഭിത്തികളിൽ നിന്റെ
ചിത്രങ്ങൾ ദുശ്യമായിരിക്കാം
എന്റെ മനസ്സിനുള്ളിൽ തിരമാലകൾ
ഉയർന്നു താഴും നിസ്സഹായനായി
എനിക്ക് നോക്കിനിൽക്കാനേ ആവുള്ളു
എന്റെ അടർന്നു വീഴും കണ്ണുനീർ മാത്രം
നിനക്കായി തേടിക്കൊണ്ടിരിക്കും
അതൊരുപക്ഷേ ഒരു ദിവസമോ
അതോ ഇന്നോ അതോ നാളെയോ
നമ്മുടെ കണ്ണുനീർ തമ്മിൽ ഇണചേരുമോ ...!!
ജീ ആർ കവിയൂർ
30 .05 .2020
Comments