ഓർമ്മകളിൽ നീ മാത്രം ......(ഗസൽ )
ഓർമ്മകളിൽ നീ മാത്രം ......(ഗസൽ )
ശുഭപന്തവരാളിയിൽ പാടിത്തുടങ്ങി
എൻ ഹൃദയ നോവുകൾ നിനക്കായി
മറക്കാനെയെത്ര ശ്രമിച്ചിട്ടുമെന്തേ
തെളിയുന്നു നിൻ മുഖമാത്രം ...........
നാമാദ്യം കണ്ടനാളിലായി
കണ്ണുകൾ തമ്മിൽ പറഞ്ഞകന്നതും
മൗനം നമ്മിൽ പടർന്നു വളർന്നു
വള്ളിയായി അതിൽ മൊട്ടിട്ടു
പൂത്തുലഞ്ഞു അനുരാഗമായി
ശലഭങ്ങൾ ചുറ്റും വട്ടമിട്ടു പാറി
കാറ്റും പരാഗണ രേണുക്കൾ പരത്തി
കടലല പോലെ മനം ആർത്തിരച്ചതും
ഇന്നലെയും ഞാനങ്ങു ഓർത്തുപോയി
ഇണപിരിഞ്ഞ നാളുകളുടെ വേദന
നിൻ ഇംഗിതമില്ലാതെ തലകുനിച്ചു
വിധിയുടെ മുന്നിലായി നോവോടെ
കാലങ്ങളെത്ര കഴിഞ്ഞാലും
ഋതുക്കൾ മാറി മാറി വന്നുകിലും
ജന്മജന്മാന്തരങ്ങൾ പോകിലും
ഓർമ്മയിൽ എന്നും നീമാത്രം .....
ശുഭപന്തവരാളിയിൽ പാടിത്തുടങ്ങി
എൻ ഹൃദയ നോവുകൾ നിനക്കായി
മറക്കാനെയെത്ര ശ്രമിച്ചിട്ടുമെന്തേ
തെളിയുന്നു നിൻ മുഖമാത്രം ...........
ജീ ആർ കവിയൂർ
27 .05 .2020
Comments