കാമിനി
കാമിനി
കാമന്റെ കനവിൽ കരിനീല കണ്ണുള്ള
കാരമ്പു തീർക്കും കുറുമ്പു കാട്ടുന്നൊരു
കരിംകൂവള മിഴിയാളെ കണ്മണിനിന്നുടെ
കരിമഷി പടരുവതെന്തേ മൊഴി മുന കൊണ്ടോ
കാർമേഘ വർണ്ണൻറെ മിഴിമുനയെറ്റിട്ടോ
കള്ളനവൻ നൽകിയ മുത്തം കിട്ടിയിട്ടോ
കണ്ണുകളിലെന്തേ മിന്നുന്നു നക്ഷത തിളക്കം
കായാമ്പൂ മണം വന്നത് നിൻ ചിരിയാലോ
കലരുന്നു മോഹങ്ങൾ തുടിക്കുന്നു നെഞ്ചകം
കമലദളമുഖി നിൻ ഉൾതുടിപ്പതാർക്കുവേണ്ടി
കളഭാഷണം കേൾക്കാൻ കാതുകൾക്കു പൂതി
കളകാഞ്ചി പാടുന്നു നിൻ വർണ്ണനകൾക്കിമ്പം ..!!
കഴിയുന്നു കൊഴിയുന്നു ദിനങ്ങളിങ്ങനെ
കലർപ്പില്ലാതെ മിടിക്കുമീ ഹൃദയ താളലയം
കമനീയത എത്ര പറഞ്ഞാലും തീരില്ലല്ലോ
കാമിനി നീ അണയുക നിത്യം കവിതയായ് ...
ജീ ആർ കവിയൂർ
31 .05 .2020
Comments