എൻ സ്വാർത്ഥത
ആളൊഴിഞ്ഞൊരെൻ മനസ്സിന്റെ കോണിലെ
ആൽമരം ചുവട്ടിലായി ഇരിക്കുമ്പോൾ മെല്ലെ
ആരും കാണാതെ കാറ്റായി മഴയായിമാറി
അലിയും മഞ്ഞായി വെയിലായി വസന്തമായ്
പൊലിയുന്നു നിത്യം വന്നു കനവിൽ
പൊൻ തിങ്കൾ നിലാവായ് മാറിയില്ലേ
പൂപോൽ പട്ടു പോൽ മൃദുലവും
പാൽപോലെ വൺമയും നിനക്കില്ലേ
അടുക്കുമ്പോഴേക്കും അകലുന്നതെന്തേ
അകലുമ്പോൾ വേദനക്കുന്നതെന്തേ
അരികിൽ നീ ഉണ്ടാകുമ്പോഴെന്താശ്വാസം
അഴകെഴും അക്ഷര ചിമിഴെ അകലല്ലേ
അനവരതം എന്റെ വിരൽത്തുമ്പിൽ വന്നു
ആനന്ദാഅനുഭൂതിയായ് നിന്ന് നൃത്തം വച്ച്
ആവോളം ലഹരി പടർത്തണേ അകലല്ലേ
ആരും വിളിച്ചാലും പോകല്ലേ എൻ മലയാളമേ
.!!
ജീ ആർ കവിയൂർ
18 .05 .2020
Comments
ആശംസകൾ സാർ