എന്റെ പുലമ്പലുകൾ 81

ചുമരുകളോട് ചേർന്നു നിൽക്കുമ്പോൾ  
മനമുരുകി കണ്ണുനീർ  പൊഴിക്കാൻ തോന്നുന്നു 
മനസ്സ് കൈവിട്ടു  പോലെ എല്ലാം മറക്കുന്നു 
ഭ്രാന്തു പൂക്കുന്നു ചുറ്റിനും ഭിത്തികളിൽ  തട്ടി
ഭ്രമരം ചിറകറ്റു വീണു പിടയുന്നു തറയിൽ 

സന്ധ്യമയങ്ങുമ്പോൾ  ഭിത്തികളിൽ നിന്നും 
അനന്തമാം  ഓർമ്മകൾ ഓടിയെത്തുന്നുവല്ലോ 
ഒഴിഞ്ഞ വീടൊരു ഉത്സവത്തിനൊരുങ്ങും പോലെ 
ചുമരുകൾ എത്രയോ നാളായി ദാഹത്തോടെ നിൽക്കുന്നു 

മഞ്ഞു തുള്ളികൾ പോലും  തടാകമായി  തോന്നുന്നു 
ഒരു കല്ലെടുത്ത് എറിയുകിൽ ഓളങ്ങൾ അലതല്ലുമ്പോലെ 
കണ്ണാടി മാളികയിൽ കഴിയുന്നവരെ എങ്ങിനെ കല്ലെറിയും 
കാഴ്ചക്ക് എല്ലാവരും നമ്മുടെ സ്വന്തമായി തോന്നുവല്ലോ  
 
ചുമരുകളോട് ചേർന്നു നിൽക്കുമ്പോൾ  
മനമുരുകി കണ്ണുനീർ  പൊഴിക്കാൻ തോന്നുന്നു 
മനസ്സ് കൈവിട്ടു  പോലെ എല്ലാം മറക്കുന്നു 
ഭ്രാന്തു പൂക്കുന്നു ചുറ്റിനും ഭിത്തികളിൽ  തട്ടി
ഭ്രമരം ചിറകറ്റു വീണു പിടയുന്നു തറയിൽ ..!!

ജീ ആർ കവിയൂർ 
26 .05.2020 

Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “