എന്റെ പുലമ്പലുകൾ 82

എന്റെ പുലമ്പലുകൾ 82 

വൈകിവന്ന വസന്തമേ  നിന്നെ ഞാനെന്തു വിളിക്കും    
വകതിരിവിന്റെ  ഈ വേളയിൽ നാം കണ്ടു മുട്ടുമ്പോൾ 
വൈകാരികതയുടെ പുറം തോടുകൾ വലിച്ചെറിയുക  ഈക്ഷണം  
വരിക  വരിക  നമുക്കൊരുമിച്ചൊരു  ജീവിത  പാത  ഒരുക്കം...

ഋതുക്കൾ മാറിമറിഞ്ഞു വന്നിരുന്നാലും വർണ്ണാഭമായി തുടരുന്നു 
ഋണമേറി വരുന്നു നാളെയെന്നത് നാമിനി മറക്കുക ഇന്നിൽ ജീവിക്കാം വിശ്വസിക്കുക  വിനമയം നടത്തുക സ്നേഹമെന്ന ധനവുമായി 
വിജയിക്കുക , ദൂരമേറെയില്ല ജനിമൃതികൾക്കിടയിലെന്നറിയുക ..

വന്നുപോകും മഹാമാരികൾ പ്രളയവും കടൽ ക്ഷോഭങ്ങളും കാറ്റും 
വഴിയൊരുക്കുക ഇന്നിന്റെ നാടിയിടുപ്പുകൾ മനസ്സിലാക്കി കരുതി 
അകലങ്ങൾ പാലിക്കുക എന്നാൽ മനസ്സിന്റെ വാതായനമടക്കാതെ 
അകറ്റാം നാം ഒരുക്കിയ ഞാനും നീയുമായുള്ള ദൂരങ്ങൾ ഇനിയും 

ജീ  ആർ കവിയൂർ 
27 .05 .2020 .....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “