. " നമുക്ക് ഒന്നിച്ചു സഞ്ചരിച്ചീടാമല്ലോ "

" നമുക്ക് ഒന്നിച്ചു സഞ്ചരിച്ചീടാമല്ലോ   "
Image may contain: bird, outdoor, nature and water



അകന്നു പോകരുതേ
നാം അലഞ്ഞു തിരിയുന്നവരാല്ലോ
ഞാനും നീയുമൊന്നല്ലോ ഒരു ആത്മാവിന്
കൂട്ടിൽനിന്നും മുക്തരായവർ
ജീവിക്കാനായി ചിറകേറിയവർ
സ്വതന്ത്രരായി പറക്കാൻ വിധിച്ചവർ


ഒന്നിച്ചു തന്നെ നീങ്ങാമല്ലോ
സമാന്തരമായി
നക്ഷത്രങ്ങളിലും ചന്ദ്രനും
മേഘങ്ങളാൽ പൊതിഞ്ഞു
നമുക്ക് ചുറ്റും
നോമുക്കൊന്നാവാം
ഞാനും നീയുമായ്

തടസ്സമില്ലാതെ  മുറുകെ പിടിക്കാം
പ്രത്യാശയാര്ന്ന ചരടിനൊപ്പം
ചാഞ്ഞും ചരിഞ്ഞും നീങ്ങാം
സത്യമെന്ന കാറ്റിനോടൊപ്പം
എന്ത് നഷ്ടമാവാനാണ്
നീ എന്നോടൊപ്പം ഉള്ളപ്പോൾ
ഞാൻ നിന്നോടൊപ്പം ഉണ്ട്

ഒന്നുമേ ഭയപ്പെടേണ്ടിയതില്ല
ഈ ജീവിതത്തിനായോ മരണത്തെയോ
നമ്മൾ ഒന്നേ ജനിക്കുകയുള്ളു
നാളെ എന്ന് ഒന്നുണ്ടോ
മരണത്തിനു ശേഷം ജീവിതമുണ്ടോ
നമുക്ക് കണ്ടെത്താം നമുക്കായി
ഒരുമിച്ചു മുങ്ങാൻ കുഴിയിടാമല്ലോ
സത്യമെന്ന പാതാളത്തിലേക്കു.........

ജീ  ആർ  കവിയൂർ
01 .05 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “