കാമ്യതാമെല്ലാം നൽകുവോളെ ..!!

ഓം നാഗയക്ഷി വിദ്മഹേ
ശിവ പ്രിയായ ധിമഹി
തന്നോ നാഗയക്ഷി പ്രചോദയാത് .


കാവുണർന്നു മനസ്സുണർന്നു കാവിലമ്മേ
കീർത്തനങ്ങളാൽ കീർത്തിച്ചിടുന്നമ്മേ
കന്മഷമെല്ലാമകലുന്നു നിൻകൃപയാലേ
കലർപ്പില്ലാതെ അനുഗ്രഹം നൽകുവോളെ

കാരണവന്മാർ പരിപാലിച്ചു പൊന്നിതു നാഗയക്ഷിയമ്മയെ
കൂടെവന്നു കുടുബ സന്തതി പരമ്പരകളെ കാക്കുയമ്മേ
കാലങ്ങളായി  നിന്നെ വച്ച് ആരാധിക്കുന്നു പുല്ലാട്ട്
കരക്കാർക്കേറ്റം പ്രിയമുള്ളവളെ നാഗയക്ഷിയമ്മേ

കുഞ്ഞിക്കാലിനായി കേഴും സുമനസ്സുകൾക്കു
കൃപചൊരിയും പടിഞ്ഞാറ്റേതിലേയമ്പലത്തിലമരും
കൃപാകരി രാഹുർ ദോഷനിവാരിണി തായേ
കൺകണ്ട ഈശ്വരി കാമ്യതാമെല്ലാം നൽകുവോളെ ..!!

ജീആർ കവിയൂർ
16  . 10 . 2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “