എന്റെ കടലെ

മൗനമായി അവൾ ഒഴുകി ആർത്തലക്കും 
സാഗരത്തിൻ കരാള ഹസ്തങ്ങളിൽ പോയി ചേർന്നു
കിതച്ചും അലറിയും അവൾ തന്റെ 
അടങ്ങാത്ത വികാരം തീർത്തു കരയോട് 
കരഞ്ഞു കരഞ്ഞു ലവണ രസം അവളിൽ നിറഞ്ഞു
അവൾ ചിലപ്പോൾ വാശിയോടെ 
അവളുടെ മാറിലൂടെ കടന്നു പോകും 
മുക്കുവരെ അവളുടെ വായിലൂടെ വിഴുങ്ങി
ഉദരത്തിന് ആഴങ്ങളിലേക്ക് മുക്കുന്നു
ജനിമൃത്യുടെ അടങ്ങാത്ത നോവുകൾ 
അടക്കാൻ കടൽ കടന്ന് പോകുന്നവരുടെ
സുഖദുഃങ്ങൾ അറിയുന്നു  കടൽ
എഴുതിയാലോടുങ്ങില്ല കടലെ
നിന്നെ കുറിച്ചു ഒന്നടങ്ങു എന്റെ കടലെ

ജീ ആർ കവിയൂർ 
27 .05 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “