വിരഹം
വിരഹം
കഥയറിയാതെ മിഴിയറിയാതെ
കദനം വന്നു പോയതറിയാതെ
കനവുകൾ നിനവുകളിലെന്നറിയാതെ
കാതര മനമെവിടേയോ തേങ്ങിയലഞ്ഞു
കാലം നൽകിയകന്ന അനുഭവനങ്ങൾ
സുഖവും ദുഖവും മാറിമാറി വന്നു
കടലല വന്നു പോയതറിയാതെ കര
കാത്തുകിടന്നു സ്പർശന ദർശനത്തിനായി
വന്നകന്നു വർഷം പലവട്ടം പെയ്യ്തൊഴിഞ്ഞു
വന്നില്ല അവൻമാത്രം വരവറിയിച്ചതുമില്ല
മനസ്സിലെ വേഴാമ്പൽ കണ്ണുനീർ വാർത്തു
ഹൃദയം മിടിച്ചു വീണ്ടും വീണ്ടും അവനായ്
പകലിനെ യാത്രയാക്കി സന്ധ്യ രാവിനെ ക്ഷണിച്ചു
നിലാവ് നിത്യം വന്നു മെല്ലെ പുഞ്ചിരിച്ചകന്നു
പുലരിവെട്ടം വന്നു വിളിച്ചുണർത്തി നിത്യം
കനവകന്നു കണ്മിഴിച്ചു കദനം മാത്രമായി
കഥയറിയാതെ മിഴിയറിയാതെ
കദനം വന്നു പോയതറിയാതെ
കനവുകൾ നിനവുകളിലെന്നറിയാതെ
കാതര മനമെവിടേയോ തേങ്ങിയലഞ്ഞു ......!!
ജീ ആർ കവിയൂർ
13 .05 .2020
Comments