മനസ്സെന്ന മാൻ പെട

അമ്പിളി മുഖം കണ്ടു
അൻപോടെ കണ്ണു നട്ടു
ആഞ്ജനമെഴുതിയ വാക്കുകൾ
കണ്ടുകുറിക്കാൻ വെമ്പി
മനസ്സിലൊരാന്തോളനം
കവിതയാകുവതെപ്പോളറിയില്ല .
കടലാസ്സിൽ വെന്മേഘങ്ങൾ മാത്രം
 അക്ഷരങ്ങളാവും പക്ഷികൾ വന്നില്ല .
ചുണ്ടിൽ വിരിയാൻ വെമ്പും
പൂക്കൾക്കായി ചുണ്ടുകളാകും
ശലഭങ്ങൾ  ചിറകു വിരിച്ചില്ല...
മഴ അതിന് പ്രണയരാഗം തുടർന്നു .
മനസ്സിന്റെ തന്തികൾ മുറുകിയെവിടേയോ
സംഗീതം താളം തുള്ളി .
മോഹങ്ങൾ മരവിച്ചു അകന്നു .
കരിമേഘങ്ങൾക്കിടയിൽ മറഞ്ഞു
ആമുഖം അതേ പാൽകിണ്ണം കിട്ടാതെ
വിശപ്പ് കരഞ്ഞുറങ്ങി .
കനവിൽ കോരികുടിച്ചു അമ്പിളിപായസം
കണ്ണുതുറന്നു നോക്കി എല്ലാം വെറും വെറുതെ ....

മാരീചനായി മാറിയ മനം
ലക്ഷ്മണ രേഖ കണ്ടു
വേഴാമ്പലായി വെമ്പി
കണ്ണുനീർ വാർത്തു
കിട്ടാ മാമ്പഴമായി
മുന്തിരി പുളിപ്പോടെ മടങ്ങി
നിനവിലായി ഉണർന്നു
അറിഞ്ഞു സ്ഥലകാലം...!!

ജീ ആർ കവിയൂർ
07 .05 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “