അറിയാതെ പാടി (ഗസൽ )




അറിയാതെ പാടി (ഗസൽ )

പറയാൻ മറന്നോരു വാക്കുകളെന്നിൽ 
മിഴിനീരായി ഒഴുകുന്നുവല്ലോ സഖീ.. 
പലവട്ടം കണ്ട കിനാക്കളിലൊക്കെയും 
നീമാത്രമായിരുന്നു 
മൊഴി മൊട്ടായി വിരിഞ്ഞുവല്ലാ മനസ്സിന് കോണിലായി .... 

നാം കണ്ട ,സ്വപ്‍നങ്ങളും അതു നല്കുമ അനുഭൂതികളും 
ഇന്നും ഞാനോർക്കുന്നീ നിലാവു പെയ്യുമീ രാത്രിയിൽ 
വസന്ത ഋതു ശോഭകൾ വരക്കും നിൻ ചിത്രത്തിൽ 
വർണ്ണങ്ങളായിരം മോഹന രാഗം തീർക്കുന്നുവല്ലോ 

ആടിയുലയും നിൻ അളകങ്ങൾ മാടിവിളിക്കുന്നു 
അധരങ്ങളിൽ പുഞ്ചിപൂ വിരിയുന്ന മന്ദഹാസം 
അത് കണ്ടു ഞാനൊന്നറിയാതെ പാടിപോയി 
സഖി അറിയാതെ ഞാനങ്ങു പാടി പോയി ...!! 

പറയാൻ മറന്നൊരൊരു വാക്കുകളെന്നിൽ 
മിഴിനീരായി ഒഴുകുന്നുവല്ലോ കണ്ണിൽ 
പലവട്ടം കണ്ടകിനാക്കളിലൊക്കെ നീമാത്രമായിരുന്നു 
മൊഴി മൊട്ടായി വിരിഞ്ഞുവല്ലാ മനസ്സിന് കോണിലായി .... 

ജീ ആർ കവിയൂർ 
10  .05 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “