ഗസലിൻ ലഹരാനുഭൂതി

അത്തറിൻ മണമുള്ള ഇഷ്ടം തോന്നും 
മൊഞ്ചത്തി നിൻ ഖല്ബിന്റെ ഉള്ളിലാരാണ്
സിത്താറിന്റെ ഈണവും തബലയുടെ താളത്തിൽ
ഇമവെട്ടാതെ ഉള്ളിൽ ഗസലിൻ ലഹരാനുഭൂതി 

അനുരാഗിയാമെന്നരികിൽ  മുല്ലപ്പൂ പരിമളം
നിൻ വരവിനെ അറിയിച്ചുവല്ലോ കാറ്റ് 
നിൻ നിഴലെങ്കിലും  കിനാക്കണ്ടു കിടന്നു
നിലാവ് പെയ്യ്തതു മാനത്തല്ല  മനസ്സിലാണ് പെണ്ണേ..!!

ഏഴാം കടലിനപ്പുറത്താണെങ്കിലും  
എണ്ണിക്കഴിയുന്നു നാളുകൾ നിൻ 
നിൻ മിടിക്കുന്ന നെഞ്ചിൽ തലചേർത്തു 
അരികത്തു വന്നണയാണ് മോഹം 

ജീ ആർ കവിയൂർ 
14 .05 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “