പ്രത്യാശയുടെ കനവുകൾ

പ്രത്യാശയുടെ കനവുകൾ


കനവിന്റെ നിറംമങ്ങും
നിനവിന്റെ നിമിഷങ്ങളിൽ
നിണമേറും നോവിന്റെ 
കൈയാലേ  കൊണ്ടൊന്നു ഞെട്ടി   

പിഴവിന്റെ പടിയിറങ്ങി
അലിവിന്റെ ആഴങ്ങളിൽ
കൈവിട്ടുപോകും മനസ്സിന്റെ
മായാജാലത്താൽ  കൺ നിറഞ്ഞു

കരലാളനങ്ങൾക്കായി കൊതിച്ചു
മൗനം ഉടഞ്ഞു തേങ്ങിയ
കരീയിലകളുടെ മർമ്മരത്താൽ
തെക്കൻ കാറ്റൊന്നു പാടിയകന്നു

അത് കേട്ട് മുളം തണ്ടു പാടിയ
പാട്ടൊക്കെ കുയിലിന്റെ ചുണ്ടു കവർന്നു
ഏറ്റു പാടിയ മലയുടെ മാറ്റൊലിക്കു
ചീവീടുകൾ ശ്രുതി മീട്ടി ....

മണിവീണകൾ പാടുമ്പോൾ
മദന ലാസ്യത്താൽ വരുമാ
വസന്തം നൃത്തം വെക്കും
ദിനങ്ങളിനിയകലെയല്ലാന്നൊരു തോന്നൽ  ..!!

ജീ ആർ കവിയൂർ
03 -04 -20202




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “