കട്ടെടുക്കാൻ കൊതിക്കുന്നു

വഴിയെത്തി നിൽക്കും ജീവിതമേ നിന്നെ 
സായന്തനങ്ങളിൽ  ചുണ്ടോടു ചേർക്കും
നിമിഷങ്ങളിൽ  ലഭിക്കുമാനുഭൂതികൾ
എത്രപറഞ്ഞാലും തീരില്ലയാ നിലാപുഞ്ചിരി   

അവനവാനായി ഇത്തിരി സമയം മാറ്റിവച്ചു 
മനസ്സിനെ വിട്ടുകൊടുക്കുക ലാഘവമാം
ഗസലിന് പ്രണയ താളലയങ്ങൾക്കായി  
അലഞ്ഞു അലിഞ്ഞു ചേരട്ടെ അനന്തതയിൽ 

എത്ര ഓർമ വസന്തങ്ങൾ ചിത്രങ്ങളായ്  
മനകണ്ണിലൂടെ കോറിയിട്ടു കടന്നുവല്ലോ 
ഋതുവർണ്ണ രാജികൾ ഇഷ്ടങ്ങളറിയിച്ചു 
പറയാതെ അറിയാതെ പോയൊരു പ്രണയമേ ...!!

ഇന്നെൻ  നെഞ്ചിൽ  ഉണർത്തുന്നു പാട്ടായി 
തുടിതാളം കൊട്ടുന്നു സിരകളിൽ ലഹരിയായി 
കട്ടെടുക്കാൻ കൊതിക്കുന്നു രാവ് പകലിനെയറിയാതെ 
കനവുകൾ കോർക്കുന്നു ആരാരുമറിയാതെ ...........


ജീ ആർ കവിയൂർ 
23 .05 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “