മിണ്ടാതെ പോയില്ലേ
കണ്ടിട്ടുമെന്തേ നീ മിണ്ടാതെ പോയില്ലേ
കാണാമറയത്തോളം തിരിഞ്ഞൊന്നു നോക്കാതെ
കൊണ്ടൊരു നോവ് എൻ ഉള്ളിന്റെ ഉള്ളിലേറ്റി തന്നില്ലേ
കനവൊക്കെ മധുരമാക്കി കൺ തുറന്നപ്പോഴേക്കും
കടന്നകന്നില്ലേ കരളിന്റെ നോവ് ആരോട് പറയും
കണ്ണുകൾ കൊതിച്ചു വീണ്ടുമൊന്നു കാണാൻ
കാവിലെ അന്തിതിരിവച്ചു പോയപ്പോൾ പണ്ട്
കണ്ണുകൾ ഇടഞ്ഞത് ഇപ്പോഴും ഓർക്കുന്നുവല്ലോ
കരിഷി നീട്ടിയെഴുതിയ ഉണ്ടാകണ്ണുകളിൽ
കവിതകൾ ഇന്നും എഴുതി തീരുന്നില്ല
തൂലിക മഷിയുണങ്ങാതെ നിന്നെ കുറിച്ചു
എഴുതി കൊണ്ടിരിക്കുന്നുവല്ലോ സഖി ....!!
Comments