ജന്മങ്ങളായി (ഗസൽ )

ജന്മങ്ങളായി (ഗസൽ )

എത്രയോ ജന്മമായ് തേടുന്നു ഞാൻ
എവിടെ നീ പോയ് മറഞ്ഞു സഖി ......
എൻ ആത്മ നൊമ്പരം കുറിക്കുവാനൊരുങ്ങുമ്പോൾ
എന്തെ വിഷാദം പൂക്കുന്നു മുള്ളുകളിൽ .......

ആരും കാണാത്ത മരുപ്പച്ചകളിലെവിടേയോ
ആരും കേൾക്കാതെ മൂളും നിൻ ഗസലുകൾ
അഴലിന്റെ നിഴലായ് കണ്ടുകൊണ്ടു  ഞാൻ
അതിൻ  നോവുകൾ കുറിച്ചെടുത്തു ..........

എങ്ങിനെ ഞാനറിയുന്നതെന്നോ മൽസഖി  നീ
ഏഴു കടലിനുമപ്പുറമുള്ള  നിൻ മിടിപ്പുകളെന്നെ
വന്നെത്തിക്കുന്നയീ ആളൊഴിഞ്ഞൊരു മരീചികയിൽ 
ഇതിനെ എന്ത് പേരുവിളിക്കണം പ്രണയമെന്നോ ...!!

എത്രയോ ജന്മമായ് തേടുന്നു ഞാൻ
എവിടെ നീ പോയ് മറഞ്ഞു സഖി ......

ജീ ആർ കവിയൂർ
11 .05 .2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “