സുഖമുള്ള നോവ് (ഗസൽ )

സുഖമുള്ള നോവ്  (ഗസൽ )

ഏതോ വിഷാദം നിഴൽനീക്കി  വന്നെൻ  
ഓർമ്മകൾക്ക്  നൽകുന്നു സുഖമുള്ള നോവ്  

വിടരാൻ വൈകിയ ലതകളിലെ 
മൊട്ടിൻ നനവുള്ള നോവ് 

അടുത്തു വരാതെ അകലും 
ശലഭത്തിന്റെ മധുര നോവ് 

കരയെ ചുംബിച്ചകന്ന കടലിന്റെ 
തീരാത്ത ഉള്ളിന്റെ ഉള്ളിലെ നോവ് 

മുത്തമിട്ടകന്ന മുകിലിനെ മാറോട് അണക്കാൻ
കഴിയാതെ പോയ മലയുടെ രാഗാർദ്രമാം നോവ്  

മഴകാത്ത് കഴിയും മനസ്സുമായി നിൽക്കും 
കരഞ്ഞു തീർക്കാനാവാത്ത വേഴാമ്പലിൻ നോവ് 

വരികൾ കിട്ടാതെ വിരലുകൾ വിങ്ങുന്ന 
വിരഹനാം കവിയുടെ മനസ്സിനുള്ളിലെ നോവ് 

ഏതോ വിഷാദം നിഴൽനീക്കി  വന്നെൻ  
ഓർമ്മകൾക്ക്  നൽകുന്നു സുഖമുള്ള നോവ്  ........

ജീ ആർ കവിയൂർ 
26 - 05 -2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “